Monday, July 28, 2008

തേടുന്നു ഞാന്‍......







മഴ തേടുന്ന വേഴാമ്പലായ്


പൂവ് തേടുന്ന ശലഭമായ്


മധു തേടുന്ന വണ്ടായ്


മഴവില്‍ തേടുന്ന മയിലായ്


ശിശിരം തേടുന്ന വാകപ്പൂ മരമായ്‌


ഒരിറ്റു ജലം തേടുന്ന വേനലായ്‌


മരുപ്പച്ച തേടുന്ന മരുഭൂമിയായ്


സുഗന്ധം തേടുന്ന തെന്നലായ്


മഞ്ഞു തേടുന്ന മാകന്തമായ്


കാറ്റു തേടുന്ന മുളം തണ്ടായ്


പൌര്‍ണമി തേടുന്ന സാഗരമായ്


ഹരിതാഭ തേടുന്ന വസന്തമായ്‌


വെണ്മ തേടുന്ന മേഘമായ്


തേടുന്നു ഞാന്‍ നിന്നെ.............

Tuesday, July 22, 2008

Monday, July 21, 2008

ഇത് അവസാനത്തിന്‍റെ തുടക്കമോ?


നമ്മില്‍ എത്ര പേര്‍ വിശ്വസിക്കുന്നുണ്ട് ലോകത്തിന്‍റെ അവസാനം അടുത്തു എന്ന്?

ഈ ലോകം ഇങ്ങനെ പോയാല്‍ ഉടനെ നശിപികപെടും എന്ന് ആരും കരുതുന്നില്ലേ?

ഓരോ ദിനവും പാപം കൂടിക്കൊണ്ടിരിക്കുന്നു. ആര്‍കും ദൈവത്തെ വേണ്ടാ.

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ കുറച്ചു മാത്രം.വിശ്വസിക്കുന്നവര്‍ തന്നെ വിശുധരായി

ജീവിക്കുന്നില്ല.ലോകം മുഴുവന്‍ കൊല്ലും കൊലയും മാത്രം.ലൈങിഗ പാപങ്ങള്‍ കൊണ്ടു ലോകം ചുവന്നിരിക്കുന്നു.എങ്ങും വെറുപ്പും വിദ്വേഷവും മാത്രം.

പിഞ്ചു കുഞ്ഞുങളെ വരെ വലിയ പാപങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു .

അമ്മമാര്‍ കുഞ്ഞുങ്ങളെ വയറ്റില്‍ വച്ചു തന്നെ കൊല്ലുന്നു.

പൈതങ്ങളുടെ ശരീരം ഹോടലുകളില്‍ പ്രിയ ഭോജനമാകുന്നു .

ശരീര സുഖത്തിനായി ആര്‍കും എന്ത് ചെയ്യാനും മടിയില്ല.

എല്ലാവര്ക്കും പണം , സുഖം എന്ന് മാത്രം ചിന്ത.

പണത്തിനു വേണ്ടി ചാരിത്ര്യം വില്കാനും ഒരു പെണ്‍കുട്ടിക്കും മടിയില്ല.

എല്ലാവരും സ്വാര്ധരായി മാറിയിരിക്കുന്നു .മറ്റുള്ളവര്‍ക്ക് നല്കാന്‍ ഒരു തരി

സ്നേഹം പോലും ആരിലും ഇല്ല .സ്വന്തം സുഖം മാത്രം എല്ലാവരും അന്വേഷിക്കുന്നു.

ഈ കാരണങള്‍ മാത്രം മതി ,ലോകത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ സഹിക്കാന്‍ നാം

അര്‍ഹരാണ് എന്ന് മനസിലാക്കാന്‍.

അടിക്കടി ഉണ്ടാകുന്ന ഭൂമി കുലുക്കങ്ങള്‍ ,കൊടും കാറ്റുകള്‍ ,വെള്ളപൊക്കം ,

ഇവയെല്ലാം ദൈവത്തില്‍ നിന്നാണ് വരുന്നതെന്ന് ആരും മനസിലാക്കുന്നില്ല.

ഇവയെല്ലാം ശിക്ഷകള്‍ ആണെന്ന് വിശ്വസിക്കാന്‍ ആരും തയാറല്ല .

പക്ഷെ ,സത്യം ഇതല്ല .ലോകം അതിന്റെ അവസാന നാളുകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു .ഇനി വളരെ സമയം അവശേഷിച്ചിട്ടില്ല .ചിന്തിക്കാന്‍ പോലുമാവാത്ത

ദുരന്തങ്ങള്‍ നമ്മെ കാത്തിരിക്കുന്നു .അതെ,യുഗ സന്ത്യയില്‍ ആണ് നാമിപ്പോള്‍ .

ചുരുങ്ങിയ സമയത്തില്‍ നമുക്കു എന്തൊക്കെ ചെയ്യാന്‍ കഴിയും?

ഏറ്റവും ചുരുങ്ങിയത് ,നന്മ ചെയ്തില്ല എങ്കിലും നമുക്കു തിന്മ ചെയ്യാതിരിക്കാം.

നല്ലവരാകം.ദൈവത്തോട് അടുക്കാം .വിശുധരാകം.അങ്ങനെ നമുക്കു സ്വര്‍ഗം നേടാം.

ഈ കാലം അവസാനത്തിന്റെ തുടക്കമാണ്‌ എന്ന് മനസിലാക്കി ,നല്ല ജീവിതം നയിക്കാം.

എങ്കില്‍,ഈശോ വീണ്ടും വരുമ്പോള്‍ അവിടുത്തെ വലതു ഭാഗത്ത് നില്‍കാന്‍

യോഗ്യത നേടും.

ഈ കാലം അവസാനത്തിന്റെ തുടക്കമാണ്‌ എങ്കില്‍ കൂടി,ആ അവസാനം മറ്റൊരു

നല്ല ജീവിതത്തിന്റെ തുടക്കമായി മാറും.

അതെ,നമുക്കു കാത്തിരിക്കാം..........ഈശോയ്ക് വേണ്ടി....നല്ലവരായി.

പാപം ചെയ്യാതെ..........വിശുദ്ധരായി...............