Wednesday, January 19, 2011

മഴ ..മഴ...കുട...കുട...


ബഹറിന്‍ ഇന്നലെ മഴയില്‍ നനഞു ...രാവിലെ മുതല്‍ നിര്‍ത്താതെ പെയ്ത മഴ ഈ ചെറിയ ദ്വീപിനെ കുതിര്‍ത്തു,...
എന്ത് രസമാണ് ഈ മഴ കണ്ടു നില്‍കാന്‍ ! വാഹനങ്ങള്‍ ഓടുന്ന പാതകള്‍ നിറയെ വെള്ളം...പാതയോരങ്ങളും നിറയെ വെള്ളം...
അവിടവിടെ ആയി ചെറിയ ജലാശയങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു ....
ഇ പെയ്ത മഴ,എന്നെ കേരളത്തിലേക്ക് കൊണ്ടുപോയി....ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടി .
എത്ര സുന്ദരമായിരുന്നു ആ നാളുകള്‍ !
സ്കൂളില്‍ പോകുന്ന ദിവസങ്ങളിലെ മഴ എത്ര ആസ്വദിച്ചിരുന്നു ഞാന്‍ !കടലാസ് തോണി ഒഴുക്കി കളിച്ചതും,ഇടവഴിയിലെ ചെറു തോട്ടില്‍ നിന്ന്
ഇത്തിരി പോന്ന മീന്‍ കുഞ്ഞുങ്ങളെ പിടിച്ചു കുപ്പിയിലാക്കി വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തിയതും....ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്റെ മടിചെപ്പില്‍ ഇപ്പോഴും പച്ചപ്പോടെ നില്കുന്നു .....
മഴയെ പറ്റി എത്ര പറഞ്ഞാലും മതി വരില്ല.....
ഇനിയൊരിക്കല്‍ ഞാന്‍ എഴിതിയ ഒരു മഴ കവിത പോസ്റ്റ്‌ ചെയ്യാം...
ഇപ്പോള്‍ വിട പറയുന്നു.....
നന്ദിയോടെ .. ...
......രാജോയ് അറയ്ക്കല്‍ .......